നല്ലതു കഴിക്കാം.... സമീകൃത ആഹാരം: ആരോഗ്യകരമായ ഭക്ഷണരീതിയുടെ ആദ്യ ചുവട്
HEALTH
11/1/20241 min read
നല്ലതു കഴിക്കാം.... സമീകൃത ആഹാരം: ആരോഗ്യകരമായ ഭക്ഷണരീതിയുടെ ആദ്യ ചുവട്
ഭക്ഷണം എന്നാൽ ശരീരത്തിനുള്ള ഔഷധം കൂടിയാണ്, രുചി മുകുളങ്ങൾക്ക് സംതൃപ്തി നൽകുക എന്നത് മാത്രമല്ല ആഹാരം കഴിക്കുന്നതിന്റെ ലക്ഷ്യം. നല്ല ആരോഗ്യത്തിന് സമീകൃതാഹാരം കഴിക്കണമെന്ന് അറിയാത്തവരുണ്ടോ? എന്നാൽ പലരും ഈ കാര്യം മറക്കുന്നു എന്നതാണ് വാസ്തവം. ഇടയ്ക്കെങ്കിലും സമീകൃതാഹാരം കഴിക്കാറുണ്ടോ നിങ്ങൾ? ഇല്ലെന്ന് തന്നെയാകും ഭൂരിഭാഗം പേരുടെയും ഉത്തരം.
അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം, പലതരം അർബുദങ്ങൾ, അസ്ഥിക്ഷയം, ദന്തരോഗം തുടങ്ങിയ പ്രശ്നങ്ങളുടെയെല്ലാം മുഖ്യകാരണം അനാരോഗ്യകരമായ ആഹാരരീതിയും വ്യായാമത്തിന്റെ കുറവുമാണ്. ഇന്നത്തെ പലരുടെയും ആഹാര രീതിയിൽ അന്നജം, പൂരിതകൊഴുപ്പുകൾ, മധുരം, ഉപ്പ് എന്നിവ വളരെയധികമുണ്ട്. അതായത് ഒരു ദിവസം നമ്മൾ അകത്താക്കുന്ന ഊർജം ആവശ്യമുള്ളതിനെക്കാൾ വളരെ കൂടുതലാണ്. അതെ സമയം ആവശ്യത്തിനുള്ള പോഷകങ്ങൾ ഇവ നൽകുന്നുമില്ല. ഇങ്ങനെ ശരീരത്തിലെ അധികമുള്ള ഊർജം കൊഴുപ്പായി മാറി അമിതവണ്ണത്തിന് കാരണമാകുന്നു. അതിനാണ് പോഷകങ്ങൾ കൂടുതൽ അടങ്ങിയ ആഹാരം ശീലമാക്കണമെന്ന് നിർദ്ദേശിക്കപ്പെടുന്നത്.
ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധത്തിനുമൊക്കെ നാം നിത്യവും കഴിക്കുന്ന ആഹാരത്തിന് പധാന പങ്കുണ്ടെന്ന് ഇന്ന് മിക്കവർക്കും അറിയാം. ആഹാരത്തെപ്പറ്റി വളരെ അധികം കാര്യങ്ങൾ മനസ്സിലാക്കാനുണ്ടെങ്കിലും ഏറ്റവും പധാനം സമികൃതാഹാരംതന്നെ. നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണം സമികൃത ആഹാരമാണോ എന്ന് ആരെങ്കിലും ചിന്തിക്കാവുണ്ടോ? നമ്മൂടെ ശരിരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും വേണ്ട അളവിൽ അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് സമികൃതാഹാരം, അതായത് അന്നജം, കൊഴുപപ്, പ്രൊട്ടിൻ എന്നിവയെ കൂടാതെ വൈറ്റമിൻസ്, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ, ഫൈറ്റോകെമിക്കൽസ്. നാരുകൾ തുടങ്ങിയ സൂക്ഷ്മപോഷകങ്ങളും അതിൽ അടങ്ങിയിരിക്കണം.
ഇന്ത്യയിലെ ജനസംഖ്യയിൽ തൊണ്ണൂറു ശതമാനം ആൾക്കാരും സമീകൃത ആഹാരമല്ല കഴിക്കുന്നതെന്നാണ് കണക്കുക്കൾ സൂചിപ്പിക്കുന്നത്. മിക്കവരും ഇന്ന് ആവശ്യത്തിലുമധികം ആഹാരം കഴിക്കുന്നുണ്ട് പക്ഷേ അത് സമിക്യതാഹാരമല്ല. ശരിരത്തിനാവശ്യമുള്ള പല പോഷകങ്ങളും അവയിവലില്ല. പലരും കഴിക്കുന്നത് കൂടുതൽ കൊഴുപ്പും മധുരവും ഉളളവയുമാണ് ഇതം വിവിധ രോഗങ്ങൾക്ക് കാരണമാവുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾ കൂടുതലും ആശ്രയിക്കുന്നത് അരി, കപ്പ തുടങ്ങിയ അന്നജം കൂടുതലുള്ളവയെ ആണ്. പോഷകങ്ങൾ ഉള്ള മറ്റ് ഭക്ഷ്യവസ്തുക്കൾ കൂടി ദിവസേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ ഒരു രോഗികളുടെ രാജ്യവുമായിത്തീരും. പാശ്ചാത്യ നാടുകളിലെ ജനവിഭാഗങ്ങളിൽ സമീകൃത ആഹാരത്തിന്റെ പ്രാധാന്യം ഒരുപാടുകാലം മുന്നേ അറിയാം. ഭൂരിഭാഗം പേരും ഈ ഭക്ഷണ രീതി പിന്തുടരുന്നു.
പോഷകഗുണങ്ങൾ കൂടുതൽ വേണം
നിങ്ങൾ ചെയ്യേണ്ടത് ഒരു ദിവസത്തെ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയും നിശ്ചിത പോഷക ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുകയുമാണ്. മിക്കപ്പോഴും രുചികരമായ വിഭവങ്ങൾ തന്നെ കഴിക്കുന്ന അവസ്ഥ വരുന്നതോടെ ആരോഗ്യത്തിന് ദോഷകരമായ ഭക്ഷണങ്ങളാണ് കൂടുതലായി കഴിക്കുക. ഇത് പ്രതിരോധ ശേഷി കുറയ്ക്കുന്നതിലേക്കും ആരോഗ്യം മോശമാകുന്നതിലേയ്ക്കും ശരീരഭാരം കൂടുന്നതിലേയ്ക്കും നയിക്കും.
എങ്ങനെ കഴിക്കാം ?
ഭക്ഷണ പദാര്ഥങ്ങളിലിലെ പ്രധാന പോഷകങ്ങളെപ്പറ്റി ഒരു ഏകദേശ ധാരണ എല്ലാവർക്കും ഉണ്ടാവണം. കഴിക്കുന്ന ഭക്ഷണത്തിൽ. അന്നജം, കൊഴുപ്പ് എന്നിവ കൂടുതലാണോ? പ്രൊട്ടിനോ വൈറ്റമിനുകളോ ധാതുക്കളോ ഒക്കെ ഉണ്ടോയെന്നെങ്കിലും അറിഞ്ഞിരിക്കണം. ഉദാഹരണമായി അപ്പവും ഉരുളക്കിഴങ്ങ് സ്‌റ്ലൂവും സമികൃതം അല്ല! ചോറും കാപ്പ പുഴുക്കും സമീകൃതം അല്ല! ചോറും കടലക്കറിയും സമീകൃതം അല്ല! കാരണം രണ്ടിലും അന്നജമാണ് കൂടുതൽ. അതേ സമയം അപ്പവും മുട്ടക്കറിയും, ഒരു ബൗൾ പച്ചക്കറിയും ഒരു ഓറഞ്ചും ആണെങ്കിൽ സമീകൃത ആഹാരമായി . കപ്പ കഴിക്കുന്നവർ കപ്പ പുഴുക്കിനോടൊച്പം മീൻ കറി കൂട്ടി കഴിക്കുക. കാരണം കപ്പയിൽ അന്നജം വളരെ കൂടുതലുണ്ട്. മത്സ്യത്തിലാവട്ടെ പോട്ടിനും ഒമേഗ തീ ഫാറ്റി അമൂങ്ങളും ഉണ്ട്. കൂടെ ഒരു വെള്ളരിക്കയും ഒരു ഫലവും ഉൾപെടുത്തുക.
പച്ചക്കറികളും പഴങ്ങളും
നിത്യവും പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ്. പഴങ്ങൾ മുഴുവനായോ ജ്യൂസ് രൂപത്തിലോ കഴിക്കാം. ഇതുകൂടാതെ തൈര് ചേർത്തോ അല്ലാതെയോ വിവിധ സലാഡുകളുടെ രൂപത്തിലും പച്ചക്കറികൾ കൂടുതലായി കഴിക്കാം. ഓരോ കാലത്തും ലഭ്യമാകുന്ന പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉൾപ്പെടുത്താൻ ശ്രമിക്കണം. പൊതുവേ പച്ചക്കറികളും പഴങ്ങളും കഴിക്കാൻ നമ്മൂടെ കൂട്ടികൾ പോലും വൈമുഖ്യം കാണിക്കുന്നു. അവ വിവിധ പോഷകങ്ങളുടെ കലവറയാണ്. സമികൃതാഹാരത്തിനു വേണ്ട മിക്ക വൈറ്റമിനുകളും ധാതുക്കളും നാരുകളും ആന്റി ഓക്സിഡന്സുകളും ഫൈറ്റോകെമിക്കൽസുകളുമൊക്കെ ഇവയിൽ ധാരാളമുണ്ട്.
വില്ലൻ !
അരി എന്ന വില്ലനെ നിയന്ത്രിച്ചില്ലെങ്കിൽ നമ്മുടെ കൂടെ ജീവിക്കുന്ന എല്ലാവരെയും ഫുട്ബോൾ വിഴുങ്ങിയ പോലെയായി കാണും. പാത്രത്തിലെ
75% ചോറും ബാക്കി കറിയും എന്ന ഭക്ഷണ രീതി നിർത്തിക്കോളൂ... പാത്രത്തിന്റെ നാലിലൊന്ന് ഭാഗം മാത്രം ഇവ കഴിക്കാനായി എടുക്കുക(25%). തവിടുകളയാത്ത അരി, ഗോതമ്പ്, ചോളം, റാഗി, ഓട്സ് മുതലായവ ഉപയോഗിക്കുന്നതാണ് ഉത്തമം. തവിടു കളയുേമ്പാൾ നാരുകൾ അടക്കമുള്ള ഒരുപാട് പോഷകങ്ങൾ കുറയുന്നു.
പാത്രത്തിെൻറ പകുതി പച്ചക്കറികളും ഫലവർഗങ്ങളും എടുക്കുക. ബാക്കി കാൽഭാഗത്ത് മത്സ്യം, മാംസം, പയറുവർഗങ്ങൾ എന്നിവ ഉൾപ്പെടുത്തുക. ഒപ്പം ഒരു പാലുൽപന്നവും കൂടിയാകുേമ്പാൾ അത് സമീകൃതാഹാരമായി മാറും. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും മത്സ്യങ്ങൾ ഭക്ഷണത്തിൽ ഉപയോഗിക്കാനായി ശ്രമിക്കണം.
"Balanced Bowl Recipe" എന്ന് ഗൂഗിളിലോ യൂട്യൂബിലൊ ടൈപ്പ് ചെയ്തു സെർച്ച് ചെയ്താൽ നല്ല റെസിപ്പീസ് തിരഞ്ഞെടുക്കാവുന്നതാണ്
© SNEHAS 2024. All rights reserved.